സിൻഡികേറ്റ് സിനിമ കമ്പനി ഡോൾബി ലാബ്സുമായി ധാരണപത്രം ഒപ്പിട്ടു
ഗ്രാമത്തിലും ഇനി ഡോൾബി സാങ്കേതികവിദ്യയിൽ സിനിമ ആസ്വദിക്കാം. പു ലാമന്തോളിനടുത്തുള്ള കരിങ്ങനാട് ഗ്രാമത്തിൽ തയ്യാറാവു ന്ന മാളിൽ സിൻഡിക്കേറ്റ് സിനിമാസിന്റെ മൂന്ന് സ്ക്രീനുകളിൽ ലോകനിലവാരത്തിലുള്ള ആസ്വാദനം ലഭ്യമാക്കും.
വളപുരം സ്വദേശിയും ബെംഗളുരു ആസ്ഥാനമായുള്ള സിൻഡിക്കേറ്റ് ബിസിനസ്സ് ഗ്രൂപ്പുടമയുമായ സജിത്ത് ഞാളൂരാണ് തിയേറ്ററുകൾക്കു പിന്നിൽ.
ലോകത്തിലെ നൂതന സാങ്കേ തികവിദ്യ നാട്ടുകാർക്കും ആസ്വ ദിക്കാനാവട്ടെയെന്ന ലക്ഷ്യമാണ് പുതിയ സംരംഭത്തിനു പിന്നിൽ. കഴിഞ്ഞ ദിവസം ചെമ്മല ശ്ശേരിയിൽ ഡോൾബി ലാബ്സ് തെക്കേ ഇന്ത്യ മേധാവി വെങ്കട്ട്, സിൻഡിക്കേറ്റ് ഗ്രൂപ്പ് ചെയർ മാൻ സജിത്ത് ഞാളൂർ, ക്യൂബ് സിനിമ സൗണ്ട് മേധാവി രഞ്ജിത്ത് എന്നിവർ കരാറൊപ്പിട്ടു.
2012-ൽ ഡോൾബി ലബോറട്ടറി ‘ബ്രേവ്’ എന്ന ചിത്രത്തിലൂടെ ആവിഷ്ക്കരിച്ച ശബ്ദസാങ്കേതികവിദ്യയായ ‘ഡോൾബി അറ്റ്മോസ്’ ആണ് ഇവിടെ യൊരുക്കുന്നത്.