വലിയ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിയുണ്ടാക്കിയ സുരക്ഷിത സ്ഥാനങ്ങളിൽ കൈയിൽ ബ്രഷുകളുമായി അവർ 30 പേരുണ്ട്. ഇടയ്ക്ക് ഫോണിൽ വാട്ട്സാപ് സന്ദേശ ങ്ങൾ കൈമാറുന്ന ചെറുശബ്ദ ങ്ങൾ മാത്രം കേൾക്കാം. സന്ദേശങ്ങളിലടങ്ങിയ എഴുത്തും ചിത്രങ്ങളും സൂക്ഷ്മമായി വിലയിരുത്തി അവർ ജോലി തുടർന്നു. ജന്മനാ ബധിരരും മൂകരുമായ ആ ചെറുപ്പക്കാർ പെയിൻറിങ് വിസ്മയം തീർക്കുകയാണ്.
പുലാമന്തോളിനടുത്ത് കരിങ്ങനാട് ഗ്രാമത്തിൽ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന സിൻഡിക്കേറ്റ് മാളിൽ നിന്നാണ് പരിമിതികളെ അതിജീവി ച്ച് മികവു തെളിയിക്കുന്ന ഈ കാഴ്ച. 65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് മൂന്ന്സിനിമ തിയേറ്ററുകളും മറ്റുമ ടങ്ങുന്ന കെട്ടിട സമുച്ചയം.
തിരൂർക്കാട് സ്വദേശി ബാവ യുടെ നേതൃത്വത്തിലുള്ള ടീമിൽ വിവിധ പ്രദേശങ്ങളിലുള്ളവർ അംഗങ്ങളാണ്. ഇതിനുമുൻപും സിൻഡിക്കേറ്റിന്റെ കീഴിലുള്ള ജോലികൾ ഇവരെ ഏൽപ്പിച്ചി ട്ടുണ്ടെങ്കിലും ഇത്തവണ വലിയ ഉത്തരവാദിത്തമാണ് നൽകി യിട്ടുള്ളത്. മുപ്പതോളം ആളുകൾക്ക് ജോലി നൽകുക എന്നതാണ് അവർക്ക് നൽകാവുന്ന വലിയ സാന്ത്വനം എന്ന് പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശിയായ സജിത്തും സുഹൃത്തുക്കളും പറയുന്നു.