മേജർ ‘സിനിമയുടെ റിലീസ് അനുബന്ധിച്ചു മുൻ പട്ടാളക്കാരുടെയും കുടുംബാംഗങ്ങളുടെയും പ്രീമിയർ ഷോ സിൻഡികേറ്റ് സിനിമയിൽ നടത്തി.
വെള്ളിയാഴ്ച ജൂൺ 3 വൈകുന്നേരം മൂന്ന് മണിക്ക് 150 ഓളം പട്ടാളക്കാരും വിമുക്ത ഭടന്മാരും കുടുംബങ്ങളും സിൻഡികേറ്റ് സിനിമയിലെ ചടങ്ങിൽ പങ്കെടുത്തു . കൂടാതെ സമീപമുള്ള സ്കൂളുകളിൽ നിന്നും NCC SPC കാഡേറ്റ്കളും കൂടിചേർന്നു.
മുംബൈ ഭീകരാക്രമണം നേരിട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയാണ് സിനിമയുടെ ഇതിവൃത്തം. സന്ദീപിനൊപ്പം കമാന്റോ ഓപ്പറേഷൻ നടത്തി പരിക്കേറ്റ സഹപ്രവർത്തകരും ചടങ്ങിനെത്തിച്ചേർന്നു.