Man behind the Silver Screen

വെള്ളിത്തിരക്ക് പിന്നിൽ ഉണ്ട് ജോസിന്റെ മികവ്

സാങ്കേതികത്തികവിനൊപ്പം ജോസി ന്‍റെ കരവിരുതും കൂടിച്ചേരുമ്പോള്‍ തിയേറ്റര്‍ സ്ക്രീന്‍ കുറ്റമറ്റതാകും. കേരളത്തില്‍ നാലായിരത്തോളം സിനിമ കൊട്ടകകളില്‍ വെള്ളിത്തിര തീര്‍ത്ത അദ്ദേഹം പുതിയ കാലത്തും വിശ്രമമില്ലാതെ കാഴ്ചയിടമൊരുക്കുന്ന ഓട്ടത്തിലാണ്‌. മലപ്പുറം -പാലക്കാട്‌ ജില്ലാ അതിര്‍ത്തിയായ പുലാമന്തോളിനടുത്തുള്ള കരിങ്ങനാട്‌ എന്ന ഗ്രാമത്തിലാണ്‌ ജോസ്‌ പുതിയ സ്ക്രീനുകളുടെ നിര്‍മാണം പൂര്‍ ത്തീകരിച്ചത്‌. ‘വെളിപാട്‌’ എന്ന നവമാധ്യമകൂട്ടായ്കയിലെ സുഹൃത്തുക്കഠം സാക്ഷാത്കരിച്ച സിന്‍ഡിക്കേറ്റ്‌ സിനിമാസിന്‍റെ മൂന്നു തിയേറ്ററുകംക്കുവേണ്ടിയായിരുന്നു അത്‌. അതിനൂതന സാങ്കേതികവിദ്യകളൊരുക്കിയ കേന്ദ്രങ്ങള്‍ക്ക്‌ സമീപപ്രദേശങ്ങളിലെ പഴയകാല ടാക്കീസുകളുടെ വിജയ, താര, ശോഭ എന്നീ പേരുകളാണ്‌ നല്‍കിയിരിക്കുന്നത്‌. നൂറു വര്‍ഷത്തെ സ്‌ക്രീന്‍ നിര്‍മാണചരിത്രമുള്ള അയര്‍ലന്‍ഡിലെ ഹാര്‍ക്നെസ്‌ കമ്പനിയുടെ സ്ക്രീന്‍ ആണ്‌ ജോസ്‌ ഇവിടെ കെട്ടിയിരിക്കുന്നത്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ മേല്‍ത്തരം തുണികളെത്തിച്ച്‌, തയ്ച്ച്‌ സ്ക്രീന്‍ കെ ട്ടിയിരുന്ന പഴയ കാലത്ത്‌ നിന്ന്‌ പുതിയ സംവിധാനങ്ങ ളിലേക്കെത്തുമ്പോഴും അദ്ദേഹത്തിന്‍റെ ‘എന്‍ജിനീയറിങ്‌’ മികവും കുറവില്ലാതെ നില്‍ക്കുന്നു.
86 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.’പേരുള്ള പണിയല്ലെങ്കിലും ഞങ്ങഠം സ്ക്രിന്‍ വലിചുകെട്ടാ തെ സിനിമാനുഭവം ആളുകളിലേക്കെത്തില്ലെന്ന്‌” ചി രിച്ചുകൊണ്ട്‌ ജോസ്‌ പറയുന്നു, തൃശൂര്‍ ആമ്പല്ലൂര്‍ മണ്ണംപററ സ്വദേശിയാണിദ്ദേഹം.

Comments

  • No comments yet.
  • Add a comment